yc
യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുസ്തക ശേഖരണ കാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുസ്തക ശേഖരണ കാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു ഉദ്ഘാടനം ചെയ്തു. ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ ആവശ്യത്തിലേക്കായ്ക്കാണ് പുസ്തകം ശേഖരിക്കുന്നത്. വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കീർത്തിയുടെ കയ്യിൽ നിന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്. മണ്ഡലം പ്രസിഡന്റ്‌ കെ .വി .വിഷ്ണു ദേവ് അദ്ധ്യക്ഷനായി. ബി.എസ്. വിനോദ്, എച്ച്. എസ്. ജയ് ഹരി, പ്രശാന്ത് കണ്ണമ്പള്ളിൽ, അനുരാജ്, രാഹുൽ, ശരത്ത്, ബിനീഷ് കൃഷ്ണൻ, ബിച്ചു പാലപ്പള്ളിൽ, മുബാറക് തുടങ്ങിയവർ പങ്കെടുത്തു.