ഓച്ചിറ : തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഓൺലൈനിൽ കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. സതീശൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി. എസ്. കവിത, എസ്. എം. സി. ചെയർമാൻ ജി. അജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് എൻ. കെ. വിജയകുമാർ, വിദ്യാരംഗം കൺവിനർ വിധുമോൾ, അദ്ധ്യാപകരായ ആർ. പദ്മകുമാർ, എസ്. റെജി, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.