കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ക്ഷയരോഗ നിർണയത്തിനുള്ള ജീൻ എക്സ്പേർട്ട് മെഷീന്റെയും ദന്തൽ എക്സ് റേ യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫൈസൽ ബഷീർ, എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണ മേനോൻ, ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.