കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റാകോട് നടന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് മുൻ ആരോഗ്യ സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. സി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. മംഗലത്ത് ചെല്ലപ്പന്റെ 14-ാം ചരമവാർഷിക ദിനാചരണം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. അഡ്വ.സവിൻ സത്യൻ, ബി. സ്വാമിനാഥൻ, പാത്തല രാഘവൻ, ശാന്തിനി കുമാരൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ക്ളാപ്പന സുരേഷ്, വിശ്വനാഥൻ, ഏനാത്ത് തുളസീധരൻ, കെ. മധുലാൽ, ഡോ. അഖിൽ, വർക്കല മോഹൻദാസ് തുടങ്ങിവർ സംസാരിച്ചു.