എഴുകോൺ: ഡി. വൈ. എഫ്. ഐ കടയ്ക്കോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ വാങ്ങിയ ഫോണുകൾക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. കടയ്ക്കോട് ഗവ. എൽ. പി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബിരിയാണി ചലഞ്ചിലൂടെ പണം കണ്ടെത്തി ഫോണുകൾ നൽകിയത്. മന്ത്രി കെ. എൻ. ബാലഗോപാൽ ഫോണുകൾ വിതരണം ചെയ്തു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. തങ്കപ്പൻ, വാർഡംഗം പി. ഷീജ, സി. പി. എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അജയഘോഷ്, സുരേന്ദ്രൻ കടയ്ക്കോട്, സുഷമ, പി. ജെ. രാജേഷ്കുമാർ, പ്രദീപ് ലാൽ, അഭിലാൽ, മഹേദേവൻ തുടങ്ങിയവർ പങ്കെടുത്തു.