കൊല്ലം: കിടപ്പുരോഗികൾക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിൻ നൽകുന്ന പദ്ധതിയുമായി എൻ.എസ് സഹകരണ ആശുപത്രി. വാക്‌സിൻ @ ഹോം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊല്ലം കോർപ്പറേഷൻ, തൃക്കോവിൽ വട്ടം, മയ്യനാട് എന്നീ പഞ്ചായത്തുകളിലെ കിടപ്പുരോഗികൾക്കാണ് സേവനം ലഭ്യമാക്കുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, സ്റ്റാഫ് നെഴ്‌സ്, പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലൻസ് എന്നിവയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 11മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ 9400247045 എന്ന നമ്പരിൽ വിളിച്ച് വാക്‌സിനേഷനുവേണ്ടി ബുക്ക് ചെയ്യാം.