v

കൊല്ലം : എൻ.എസ് സഹകരണ ആശുപത്രിയുടേയും കൊല്ലം കാനറാ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം കാനറാ ബാങ്ക് മെയിൻ ശാഖയിൽ നടന്ന ചടങ്ങിൽ നൂറോളം പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. ക്യാമ്പിൽ പങ്കെടുത്ത് വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകി.