ചവറ : വൈസ് മെൻ ഇന്റർനാഷണൽ ചവറ പി.ഡബ്ള‌്യു.എ.എഫ് ക്ലബിന്റെ 2021 - 22 വർഷത്തെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സോൺ 2 ന്റെ ലഫ്റ്റനന്റ് റീജണൽ ഡയറക്ടർ ഡാനിയൽ തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുധാകരൻ പിള്ള അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് 6 ന്റെ ഗവർണർ അജയ് ശിവരാജൻ, പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങ് മുൻ റീജണൺ ഡയറക്ടർ ചന്ദ്ര മോഹൻ എന്നിവർ നിർവഹിച്ചു. ക്ലബിന്റെ ഈ വർഷത്തെ പ്രോജക്ടായ ' പാലിയേറ്റീവ് കെയർ ' പദ്ധതിയുടെ ഉദ്ഘാടനം ഡോ. സൈജു ഹമീദ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് ബുള്ളറ്റിൻ പ്രകാശന ചടങ്ങ് പ്രൊഫ .ജി. മോഹൻദാസ് നിർവഹിച്ചു. ബുള്ളറ്റിൻ എഡിറ്റർ ആൽബർട്ട് ഡിക്രൂസിൽ നിന്ന് ഏറ്റുവാങ്ങി. നജീബ് മണ്ണേൽ , ഫ്രാൻസിസ് ജെ. നെറ്റോ, തടത്തിവിള രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തോമസ് ആന്റണി സ്വാഗതവും പന്മന സുന്ദരേശൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഫ്രെഡി ഫെറിയ (പ്രസിഡന്റ്), പന്മന സുന്ദരേശൻ (സെക്രട്ടറി), ഫ്രാൻസിസ് ജെ. നെറ്റോ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.