കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നമുക്കുവേണ്ടി മണ്ണിനുവേണ്ടി എന്ന കാമ്പയിന്റെ ഭാഗമായി അന്താരാഷ്ട്ര കണ്ടൽ ദിനചാരണം സംഘടിപ്പിക്കും. ഇന്ന് രാവിവെ പള്ളിക്കലാറിന്റെ തീരത്ത് ചന്തക്കടവിൽ സി. ആർ. മഹേഷ്‌ എം എൽ എ കണ്ടൽ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനാകും. പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, കൗൺസിൽ ഭാരവാഹികളായ ഉല്ലാസ് കോവൂർ, ഷിയാസ് ഖാൻ, സനീഷ് സച്ചു, അനിൽ കിഴക്കടത്ത്, ബെറ്റ്സൺ വർഗീസ് എന്നിവർ നേതൃത്വം നൽകും. പള്ളിക്കലാറിന്റെ തീരത്തും മൺട്രോതുരുത്തിലും കണ്ടൽ തൈകൾ നടും.