കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറിക്കുള്ള വിത്തുകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ലാലാജി ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ വീണാ വിജയൻ നിർവഹിച്ചു. ചടങ്ങിൽ ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായി. ജി.സുന്ദരേശൻ, എ.സജീവ് ആദിനാട് തുളസി , ഫാത്തിമ താജുദീൻ , മുഹമ്മദ് സലിം ഖാൻ , ബി .മോഹൻദാസ്, ബി .സജീവ് കുമാർ, വർഗീസ് മാത്യൂ കണ്ണാടി, ബി. വിനോദ് , രാജേഷ് എന്നിവർ സംസാരിച്ചു .