navas
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ശൂരനാട് വടക്ക് പോസ്റ്റാഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സൈനിക ഓർഡിനൻസ് ഫാക്ടറികൾ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ധർണ നടത്തി. ശൂരനാട് വടക്ക് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കളീക്കത്തറ ജി. രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സരസ ചന്ദ്രൻ പിള്ള , എസ്. സൗമ്യ , എൻ.സന്തോഷ് , സുരേഷ് പിള്ള എന്നിവർ സംസാരിച്ചു.