photo
ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്രി സെക്രട്ടറി എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു.

.കരുനാഗപ്പള്ളി : പൊതു മേഖലയിൽ പ്രവർത്തിക്കുന്ന ആയുധ കമ്പനികൾ സ്വകാര്യവത്ക്കരിക്കുന്നതിനും ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സി .ഐ .ടി .യു ഏരിയ കമ്മിറ്റി സെക്രട്ടറി എ .അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. നിസാർ അദ്ധ്യക്ഷനായി. ട്രേഡ് യൂണിയൻ നേതാക്കളായ കടത്തൂർ മൻസൂർ , എ.സോളമൻ, താഷ്ക്കന്റ് , കരിമ്പാലിൽ സദാനന്ദൻ, അബ്ദുൽസലാം അൽഹന, സൈനുദ്ദീൻ, വി. ദിവാകരൻ, കെ. ജി. ബിന്ദു, എസ്. ഹരിലാൽ, പി. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.