പത്തനാപുരം : കുന്നിക്കോട് എ .പി. പി .എം വി .എച്ച് .എസ് .എസിലെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9 ന് കെ.ബി. ഗണേശ് കുമാർ എം. എൽ. എയും ഐ. എൻ. ടി. യു. സി ദേശീയ നേതാവ് ആർ .ചന്ദ്രശേഖരനും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ് സ്വാഗതവും പ്രിൻസിപ്പൽ ഡോ. മീര ആർ.നായർ നന്ദിയും പറയും. പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ കാർഷിക പരിജ്ഞാനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ. നായർ പറഞ്ഞു.