പുനലൂർ: കൊവിഡ് രോഗികൾക്കായി പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ അരക്കോടി രൂപ ചെലവഴിച്ച് പുതിയതായി സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. മന്ത്രി വീണജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ കെട്ടിട സമർപ്പണം നടത്തി.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.എ.അനസ്,ഡി.ദിനേശൻ, കെ.പുഷ്പലത,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, എൻ.എച്ച്.എം.പ്രോഗ്രാം മാനേജർ എസ്.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.