v

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ഐ.സി.എസ്.ഇ (പത്താംക്ലാസ്) ഐ.എസ്.സി (പ്ലസ് ടു) പരീക്ഷകൾ എഴുതിയ എല്ലാകുട്ടികളും ഡിസ്റ്റിംഗ്ഷനോടുകൂടി വിജയിച്ചു.
ഐ.സി.എസ്.ഇ (പത്താംക്ലാസ്) പരീക്ഷയിൽ അമൽ അഹമ്മദ് സലാം (96.4%), പി. പഞ്ചമി (96.4%) എന്നിവർ ഒന്നാംസ്ഥാനവും എസ്. സൂര്യനാരായണൻ (96%), ജി. ശ്രീപാർവതി (96%), അലീന ജോസ് (96%) എന്നിവർ രണ്ടാംസ്ഥാനവും ആർ.എസ്. വിസ്മയ ശങ്കർ (95.8%) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഐ.എസ്.സി (പന്ത്രണ്ടാംക്ലാസ്) സയൻസ് ഗ്രൂപ്പിൽ ആർ. ആരോമൽ 99% മാർക്കോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ടോസിൻ ടോമി (98.5%), അബിയ ബിജുതോമസ് (98.25%) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. കൊമേഴ്‌സിൽ എസ്. പ്രതീക്ഷ (95.25%), അമൃത സായി (94.75), എസ്. ജാൻവി പ്രകാശ് (94.75), ജെ. ശ്രീവിനായക് (93.5%), മുഹമ്മദ് ഹാരൂൺ (93.5%) എന്നിവർ ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.