കടയ്ക്കൽ : ഫയർ സ്റ്റേഷന് അനുവദിച്ച പുതിയ മൾട്ടി പർപ്പസ് വാഹനം മന്ത്രി ജെ. ചിഞ്ചുറാണി ഫ്‌ളാഗ് ഒഫ് ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമൃത, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ കടയ്ക്കൽ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ് .വിക്രമൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. സി. അനിൽ, പി. പ്രതാപൻ, വി .ബാബു, സി. ദീപു തുടങ്ങിയവർ പങ്കെടുത്തു.