കരുനാഗപ്പള്ളി : ഗുരുപൂർണിമയുടെ ഭാഗമായി ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുജനങ്ങളെ ആദരിച്ചു. പന്മന ആശ്രമ മഠാധിപതി സ്വാമി പ്രണവാനന്ദ തീത്ഥപാദരെ ആദരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. എൻ .ടി .യു സംസ്ഥാന പ്രസിഡന്റ് പി. എസ്.ഗോപകുമാർ, ഉപജില്ലാ പ്രസിഡന്റ് വി .എൻ .കൃഷ്ണൻ പോറ്റി, സെക്രട്ടറി എം .ജി .പ്രദീപ് ലാൽ പണിക്കർ, ബി .ജെ. പി കരുനാഗപ്പള്ളി നിയോജക മണ്ഡലം ട്രഷറർ ആർ. മുരളി, ജി .ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.