കൊല്ലം : അമ്പലത്തും ഭാഗം സർവീസ് സഹകരണ ബാങ്കിലെ മാർക്സിസ്റ്റ് ഭരണസമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി പോരുവഴി പഞ്ചായത്ത് സമിതി ബുധനാഴ്ച സമരം ചെയ്യും. ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജു കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം . മണ്ഡലം പ്രസിഡന്റ് ബൈജു ചെറു പൊയ്ക , മണ്ഡലം സെക്രട്ടറി സന്തോഷ് ചിറ്റേടം , പോരുവഴി ഹരീന്ദ്രനാഥ്‌, രാജേഷ് വരവിള, രാജേഷ് പുത്തൻപുരയിൽ, നിഖിൽ മനോഹർ, സ്മിത, പ്രദീപ്, ചന്ദ്രാ ജി, ബിജോയ് മോഹൻ ദാസ്, രാജൻ പിള്ള എന്നിവർ പങ്കെടുത്തു.