തഴവ: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സൂപ്പർ മാർക്കറ്റ് സ്റ്റോർ ഉടമയായ വയോധികനെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. തഴവ കുതിരപ്പന്തി കടയ്ക്കാട് പടീറ്റതിൽ (ചൈത്രം) ചന്ദ്രൻപിള്ളയെയാണ് (67) അറസ്റ്റ് ചെയ്തത്. തഴവ കുതിരപ്പന്തിയിൽ സൂപ്പർ മാർക്കറ്റ് സ്റ്റോർ നടത്തുന്ന പ്രതി സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ 2020 മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.