mukesh-
മുകേഷ്

ഇരവിപുരം: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ആക്രമിച്ച കേസിലെ പ്രതിയായ ഭർത്താവിനെ ഗാർഹിക പീഡന നിയമപ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ വി.ആർ.എ നഗർ മുല്ലശേരി വടക്കതിൽ മുകേഷാണ് (39) പിടിയിലായത്. ശനിയാഴ്ച രാവിലെ എട്ടരയോടെ വാളത്തുംഗലുള്ള ഭാര്യാ വീട്ടിലെത്തി അകാരണമായി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലംഘിച്ചെത്തിയായിരുന്നു ആക്രമണം. ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും തടയുന്നതിനായി പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയതിന്റെ ഭാഗമായി പിങ്ക് ജനമൈത്രി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരവിപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.