പുനലൂർ : ലോക്ക് ഡൗൺ ലംഘിച്ച് ടൗണിലെത്തിയ 6 പേർക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെയും ക്വാറന്റൈൻ നിരീക്ഷണം ലംഘിച്ചും ടൗണിൽ ഇറങ്ങിയവരെ കൂടാതെ സാമൂഹ്യ അകലം പാലിക്കാതെയും എത്തിയ 6 പേർക്കെതിരെയാണ് പുനലൂർ പൊലീസ് കേസെടുത്തത്. പുനലൂർ ടി.വി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, വെട്ടിപ്പുഴ, മാർക്കറ്റ്,ചെമ്മന്തൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തിയ യാത്രക്കാരെയാണ് പൊലീസ് പരിശോധനക്ക് വിധേയമാക്കിയത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകളും മെഡിക്കൽ സ്റ്റോറുകളുമാണ് ഇന്നലെ തുറന്നത്.