ശാസ്താംകോട്ട: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് സി.ഐ.ടി.യു മൈനാഗപ്പള്ളി കിഴക്ക് മേഖലാ പ്രവർത്തക കൺവെൻഷൻ നടന്നു. മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി തുളസീധരൻ ഉദ്ഘാടനം ചെയ്തു. ടി .മോഹനൻ, എ.സാബു, ജിജി സുരേഷ്, മോഹനൻ പിള്ള, കെ.സി.ഷിബു, എസ്.നവാസ്, രതീഷ്, അനിത അനീഷ്, ബിജിമോൾ, റാഫിയ നവാസ്, ജഹാംഗീർ, ബൈജു, നിയാസ് ,ബീന തുടങ്ങിയവർ പങ്കെടുത്തു.