ശാസ്താംകോട്ട: അനധികൃത വിദേശമദ്യവിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് സം ഘം പിടികൂടി. പോരുവഴി അമ്പലത്തും ഭാഗം ശ്രീജേഷ് ഭവനിൽ ശ്രീനിവാസനെയും പടിഞ്ഞാറേകല്ലട വലിയ പാടം ധനീഷ് ഭവനത്തിൽ ചകിരി പൊടിമോൻ എന്ന് വിളിക്കുന്ന ധനേശനെയുമാണ് പിടികൂടിയത്. ശ്രീനിവാസന്റണ്ഡ പക്കൽ നിന്ന് 8 ലിറ്ററും ധനേശന്റെ പക്കൽ നിന്ന് 19 ലിറ്റർ വിദേശമദ്യവും പിടികൂടി. എക്സൈസ് കേസ് എടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാം, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, അഖിൽ, എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ഡി .എസ് . മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.