പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ മിനി ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു. പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. ദേശീയ പാതയോരത്തെ ആര്യങ്കാവ് പാലരുവി ജംഗ്ഷനിലായിരുന്നു സംഭവം. കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് പോയ മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.