എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം കരിമ്പാലൂർ ശാഖാ പ്രസിഡന്റ് സത്യബാബുവിന് നൽകി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിക്കുന്നു
പാരിപ്പള്ളി : ഗുരുകാരുണ്യം പദ്ധതിപ്രകാരം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പരിധിയിലുള്ള 54 ശാഖകൾക്ക് 5000 രൂപവീതം ധനസഹായം വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി ചിറക്കര, പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്ത് മേഖലയിലെ 9 ശാഖകൾക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കരിമ്പാലൂർ ശാഖാ ഓഫീസിൽ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. മോഹനൻ, അഴകേശൻ, സത്യബാബു, ടി. മോഹനൻ, ജോയ്, അശോകൻ, ഭുവനേന്ത്രൻ, സുകൃതൻ, ശ്രീലാൽ, സന്തോഷ് കുമാർ, സുധികുമാർ, ധർമ്മരാജൻ എന്നിവർ വിവിധ ശാഖകൾക്കുവേണ്ടി ധനസഹായം ഏറ്റുവാങ്ങി. യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ആർ. ഗാന്ധി, സുനിൽ എന്നിവർ പങ്കെടുത്തു.