കരുനാഗപ്പള്ളി : സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ വാർഷികം ഇന്ന് പുതിയകാവ് അൽ ഹയാത്തിൽ നടക്കും. ബാക്ക് ടൂ സ്കൂൾ പദ്ധതി പ്രകാരമുള്ള പഠനോപകരണക്കിറ്റ് വിതരണവും ടി.ബി ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് നൽകുന്ന ഹാപ്പി ഫ്രിഡ്ജിന്റെ വാർഷികവും സ്നേഹ സാന്ത്വന പ്രവർത്തകരെ ആദരിക്കലും ഭക്ഷ്യ ധന്യക്കിറ്റ് വിതരണവും വെബ്സൈറ്റ് ലോഞ്ചിംഗും തിരിച്ചറിയൽ കാർഡ് വിതരണവും നടക്കും. രാവിലെ 11 ന് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് പി . ശിവരാജൻ അദ്ധ്യക്ഷനാകും. ഹാപ്പി ഫ്രിഡ്ജിന്റെ ഉദ്ഘടാനം മുനിസിപ്പൽ ചെയർമാൻ കോട്ടയയിൽ രാജു നിർവഹിക്കും. സാന്ത്വന പ്രവർത്തകരെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ആദരിക്കും. പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ ബി.ഷഫീക്ക് നിർവഹിക്കും. വെബ്‌സൈറ്റ് ലോഞ്ചിംഗും ഐ.ഡി കാർഡ് വിതരണവും ഡോ. സി.എൻ.നഹാസ് നിർവഹിക്കും .