കൊല്ലം: ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയും മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ 29 ആമിനാ മൻസിലിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ആരിഫാ ബീവിയാണ് (70) മരിച്ചത്. വെള്ളിയാഴ്ചയാണ് അഹമ്മദ് കോയ നിര്യാതനായത്. ഇന്നലെ കബറടക്കത്തിനുള്ള ചടങ്ങുകൾ നടക്കവേയായിരുന്നു ആരിഫാ ബീവിയുടെ മരണം. ഇരുവരുടെയും കബറടക്കം നടത്തി.
മക്കൾ: മുബീന, ജബീന, പരേതനായ ഹാഷിർ, സുലൈഖ, മുഹമ്മദ് റാഫി, ഹാഷിം, അനസ്. മരുമക്കൾ: നിസാമുദ്ദീൻ, നൗഷാദ്, ഫിറോസ്, മുബീന, ഫാത്തിമ, സജ്ന.