sanku
ആലപ്പാട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .ശങ്കുവിന്റെ സ്മരണക്കായി നിർമ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെയും സാംസ്കാരിക നിലയത്തിന്റെയും നിർമ്മാണോദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: ആലപ്പാട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഓച്ചിറ ക്ഷേത്ര ഭരണ സമിതിയിൽ 50 വർഷം ഖജാൻജിയുമായിരുന്ന എ .ശങ്കുവിന്റെ സ്മരണക്കായി നിർമ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെയും സാംസ്കാരിക നിലയത്തിന്റെയും നിർമ്മാണോദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. അഴീക്കൽ പാലം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, ബ്ലോക്ക് പഞ്ചായത്തംഗം നിഷ അജയകുമാർ, ഗ്രാമപഞ്ചായത്തംഗം സി. ബേബി, പൂക്കോട്ട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ, വാലേൽ പ്രേമചന്ദ്രൻ, എസ്. ഷിജി, സജിൻ ബാബു, കെ.ശങ്കരി തുടങ്ങിയവർ പങ്കെടുത്തു.13 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. എ.ശങ്കുവിന്റെ കുടുംബമാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.