ഓച്ചിറ: വയനകം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന മൊബൈൽ ഫോൺ, ചികിത്സാ ധനസഹായം, വിദ്യാ തരംഗിണി വായ്പാ എന്നിവയുടെ വിതരണോദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ. ഗോപിനാഥൻ പിള്ള അദ്ധ്യക്ഷനായി. സമാശ്വാസ നിധി വിതരണം സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ എസ്. ഹാരിസും വിദ്യാതരംഗിണി വായ്പ വിതരണം ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖനും മൊബൈൽ ഫോൺ വിതരണം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവിയും നിർവഹിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന് ഭാഗമായി കേരള സഹകരണ വകുപ്പിന്റെ സമാശ്വാസ നിധിയിൽ നിന്ന് ബാങ്കിലെ അംഗങ്ങളായ കാൻസർ രോഗികൾക്ക് 25000 രൂപ വീതം വിതരണം ചെയ്തു. കേരള മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ബാങ്കിന്റെ വിഹിതമായി 700000 രൂപയും ജീവനക്കാരുടെ വിഹിതമായി 25000 രൂപയും നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാകുമാരി, പഞ്ചായത്തംഗം ശ്രീലത പ്രകാശ്, ഡയറക്ട് ബോർഡ് മെമ്പർമാരായ മഹിളാ മണി, കെ. രാജു, സബർത്ത്, മായാദേവി, തുടങ്ങിയവർ പങ്കെടുത്തു. ശശിധരൻ പിള്ള സ്വാഗതവും സെക്രട്ടറി അനിത ജയപ്രസാദ് നന്ദിയും പറഞ്ഞു.