എഴുകോൺ: ഇരുമ്പനങ്ങാട് - പുളിയറ മൂർത്തിവിള കുടിവെള്ള വിതരണ പദ്ധതി നാടിന് സമർപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ബ്ളോക്ക് പഞ്ചായത്തംഗം എസ്.എച്ച്. കനകദാസ്, മുൻ ജില്ലാപഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ, വാർഡ് അംഗങ്ങളായ സുധർമ്മ ദേവി, രഞ്ജിനി അജയൻ, കൊട്ടാരക്കര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി.സോണിയ, കുണ്ടറ വാട്ടർ അതോറിറ്റി എ. ഇ ആർ. ബോസ്, ഗോപുകൃഷ്ണൻ, കെ.ഓമനക്കുട്ടൻ, എം.പി.മനേക്ഷ, മഞ്ചുലാൽ, കൃഷ്ണകുമാർ, വി.സന്ദീപ്, വിക്രമൻ നായർ പങ്കെടുത്തു.