kudumbasree
ചിറക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീ കേരളാ ചിക്കൻ ഔട്ട്‌ലെറ്റ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. ജി.എസ്. ജയലാൽ എം.എൽ.എസമീപം

ചാത്തന്നൂർ: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചിറക്കര ഗ്രാമപഞ്ചായത്ത് ഒഴുകുപാറ പുന്നമുക്ക് ജംഗ്ഷന് സമീപം പ്രവർത്തനമാരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി, വൈസ് പ്രസിഡന്റ് ദേവദാസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സുദർശനൻപിള്ള, മിനിമോൾ ജോഷ്‌, വാർഡ് മെമ്പർമാരായ രജനീഷ്, സജില, ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്. അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ വി.ആർ. അജു, ശ്യാം ജി. നായർ, ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ കൃഷ്ണൻ, കേരളാ ചിക്കൻ സംരംഭക വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.