പുത്തൂർ: വെട്ടിക്കവല ക്ഷീര വികസന യൂണിറ്റിന്റെയും ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മാറനാട് സംഘം മുൻ സെക്രട്ടറി വിശേശ്വര കുമാറിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെച്ചി ബി. മലയിൽ അദ്ധ്യക്ഷനായി. മാറനാട് ക്ഷീര സംഘം പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, പഞ്ചായത്തംഗങ്ങളായ എസ്.സിന്ധു , അഭിലാഷ് കൂരോംവിള, സച്ചു മോഹൻ , പത്മകുമാർ , ബിനു ജോൺ, കൃഷണ കുമാർ , വെട്ടിക്കവല ക്ഷീര വികസന യൂണിറ്റിലെ ജീവനക്കാരായ വി .ആർ. മീര , സുധീഷ് കുമാർ , വർഗീസ് മൈക്കിൾ, ഷീലാകുമാരി എന്നിവർ സംസാരിച്ചു.