കൊട്ടാരക്കര: നഗരസഭയിൽ അനധികൃതമായി മരങ്ങൾ മുറിച്ച് നീക്കിയ സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ നഗരസഭ ചെയർമാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഉടൻ ഉപവാസ സമരം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നേതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും നിവേദനം നൽകി. പി,ഹരികുമാർ, വി.ഫിലിപ്പ്,പൊടിയൻ വർഗീസ്, കോശി കെ. ജോൺ, കണ്ണാട്ട് രവി, എന്നിവർ സംസാരിച്ചു.