അഞ്ചൽ: വനിതാ ലയൺസിന്റെ കൂട്ടായ്മയായ കൗൺസിൽ ഒഫ് ലയൺ ലേഡീസിന്റെ 2021-22 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഇന്ദിരാ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഒഫ് ലയൺ ലേഡിസ് പ്രസിഡന്റായി രാധാമണി ഗുരുദാസ് (അഞ്ചൽ ടൗൺ ലയൺസ് ക്ലബ്) , സെക്രട്ടറിയായി കൃഷ്ണപ്രിയ (തിരുവനന്തപുരം നാഷൺൽ ക്ളബ്) ,അഡ്മിനിസ്ട്രേറ്ററായി ഡോ. ഗീതാ രാധാകൃഷ്ണൻ (അഞ്ചൽ ടൗൺ ലയൺസ് ക്ലബ്), ട്രഷററായി ഷീബാ യശോധരൻ (അഞ്ചൽ ടൗൺ ലയൺസ് ക്ലബ്) ആണ് ചുമതലയേറ്റത്. ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ യോഗം ഓൺലൈനായി ഉദ്ഘാടനം ടെയ്തു. അഞ്ചൽ -ഇടമുളയ്ക്കൽ ഗവ. ഹോമിയോ ആശുപത്രികളിലേയ്ക്ക് വാട്ടർ പ്യൂരിഫയർ നൽകി സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.