അഞ്ചൽ: ഇടമുളയ്ക്കൽ പ‌ഞ്ചായത്തിലെ പുത്താറ്റ് കൊവിഡ് ബാധിച്ച് മരിച്ച വസന്ത (65)യുടെ മൃതദേഹം പനച്ചവിള വാട്സ്ആപ്പ് കൂട്ടായ്മ ,​ റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങുകൾക്ക് കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, വാർഡ് മെമ്പർ എം. ബുഹാരി, വാട്സ് ആപ്പ് കൂട്ടായ്മ രക്ഷാധികാരി സുരേഷ് പനവിള, മുരളി പുത്താറ്റ്, സജീവ്, ശ്രീജിത്, മഹേഷ്, സജുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.