medical-help
കുന്നത്തൂർ പള്ളിശ്ശേരിക്കൽ ഇ.എം .എസ് ഗ്രന്ഥശാല അംഗവും എഴുത്തുകാരനുമായ ടിസ്വി മോന് വേണ്ടി ചക്കുവള്ളി മിഴി ഗ്രന്ഥശാല അംഗങ്ങൾ സമാഹരിച്ച ചികിത്സാ ധനസഹായം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ.പി.കെ.ഗോപൻ ഇ.എം എസ് ഗ്രന്ഥശാല പ്രസിഡന്റ് ആർ. കൃഷ്ണകുമാറിന് കൈമാറുന്നു

പോരുവഴി: കുന്നത്തൂർ പള്ളിശ്ശേരിക്കൽ ഇ.എം .എസ് ഗ്രന്ഥശാല അംഗവും എഴുത്തുകാരനുമായ ടിസ്വി മോന് വേണ്ടി ചക്കുവള്ളി മിഴി ഗ്രന്ഥശാല അംഗങ്ങൾ സമാഹരിച്ച ചികിത്സാ ധനസഹായം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ.പി.കെ.ഗോപൻ ഇ.എം എസ് ഗ്രന്ഥശാല പ്രസിഡന്റ് ആർ. കൃഷ്ണകുമാറിന് കൈമാറി. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ, മിഴി ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, പ്രസിഡന്റ് എം.നിസാമുദ്ദീൻ, അക്കരയിൽ ഹുസൈൻ, ടി..എസ് നൗഷാദ്, അർത്തിയിൽ അൻസാരി, സി. കെ. വിജയാനന്ദ്, ഡോ.ഷബ്ന റിയാസ് എന്നിവർ പങ്കെടുത്തു.