കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയും കോൺഗ്രസ് ഭവൻ ഓഫീസ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ശശിധരൻപിള്ളയുടെ കുടുംബ സഹായ നിധിയിലേക്ക് റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മാൻ മുനമ്പത്തിലിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കെ.ജി.രവി, എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്, ഒ.ഐ.സി.സി ഭാരവാഹികളായ ഹസൻകുഞ്ഞ്, റഷീദ്, സലാം, ഇസ്മയിൽ വാലയ്യത്ത്, റാഫി കുഴിവേലിൽ, തുടങ്ങിയവർ പങ്കെടുത്തു.