പരവൂർ: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 55-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പരവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനാചരണവും 'സുഭിക്ഷ കേരളം, സുരക്ഷിത ഭക്ഷണം' എന്ന പരിപാടിയും സംഘടിപ്പിച്ചു. നഗരസഭാ വളപ്പിലെ തൈ നടീലിന്റെ ഉദ്‌ഘാടനം ചെയർപേഴ്‌സൺ പി. ശ്രീജ നിർവഹിച്ചു. പരവൂർ ഗവ. ആയുർവേദ ആശുപത്രി വളപ്പിൽ ജില്ലാ കമ്മിറ്റിയംഗം ഡോ. ശ്രീദേവി പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ഡോ. ഹീരാ രത്നം, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ, മുനിസിപ്പൽ എൻജിനിയർ രേഷ്മ, പൂതക്കുളം പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, സബ് രജിസ്ട്രാർ അജയകുമാർ, എംപ്ലോയ്‌മെന്റ് ഓഫീസർ ബീനാ കുമാരി, എസ്.ടി.ഒ രാജൻ തുടങ്ങിയവർ പങ്കെടുത്തു.