photo
പല്ലിശേരിയുടെ 'മമ്മൂട്ടി സമം മോഹൻലാൽ' എന്ന പുസ്തകം മന്ത്രി കെ.എൻ.ബാലഗോപാൽ പി.ഐഷാപോറ്റിയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. പല്ലിശേരി, ജി.കലാധരൻ എന്നിവർ സമീപം

കൊല്ലം: കഥാകൃത്ത് പല്ലിശേരിയുടെ ചലച്ചിത്രാനുഭവങ്ങളുടെ ഒന്നാം ഭാഗമായ 'മമ്മൂട്ടി സമം മോഹൻലാൽ' എന്ന പുസ്തകം മന്ത്രി കെ.എൻ. ബാലഗോപാൽ മുൻ എം.എൽ.എ പി. ഐഷാപോറ്റിക്ക് നൽകി പ്രകാശനം ചെയ്തു. കൊട്ടാരക്കരയിൽ മന്ത്രിയുടെ വസതിയിൽ ചേർന്ന ചടങ്ങിൽ പ്രൊഫ. പി.എൻ. ഗംഗാധരൻ നായർ, ജി. കലാധരൻ എന്നിവർ പങ്കെടുത്തു. 688 പേജുകളുള്ളതാണ് പുസ്തകം. മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാ - ജീവിതാനുഭവങ്ങളും കൗതുക സന്ദർഭങ്ങളുമാണ് പ്രധാനമായും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.