കരുനാഗപ്പള്ളി: ടാഗോറിന്റെ ചാരുലത എന്ന കൃതിയെ അധികരിച്ച് യുവ പ്രതിഭ സാംസ്കാരിക ഗ്രന്ഥശാലയിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. പുസ്തക ചർച്ച ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആര്യ പുസ്തകം അവതരിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എ.പ്രദീപ് താലൂക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം .പി.ദീപു, പഞ്ചായത്ത് നേതൃസമിതി കൺവീനർ സുധി., ഡി.ഡി. നിബു, സി.സുനിൽ എന്നിവർ സംസാരിച്ചു.