കൊല്ലം: കേരള പരബ്രഹ്മ പുരാണ പാരായണ കലാസംഘടനയുടെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമ വ്യാസ ജയന്തിയായി ആചരിച്ചു. സംഘടനാ പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്,​ സപ്താഹ ആചാര്യൻമാരായ പട്ടാമ്പി മേഴത്തൂർ സുദർശനൻ നമ്പൂതിരി, എറണാകുളം ആമ്പല്ലൂർ അജിത്ത്, ഏവൂർ രാധാകൃഷ്ണൻ, വൈക്കം മനോജ് കുമാർ, മലവിള ശശിധരൻനായർ, പറക്കോട് സുദർശനൻ ഉണ്ണിത്താൻ, മറ്റ് സംഘടനാ ഭാരവാഹികളായ തേവലക്കര വിജയകുമാരി, ഓച്ചിറ വത്സലമ്മാൾ, മടവൂർ അജയൻ, കല്ലുവാതുക്കൽ വിജയമ്മ, കൊട്ടിയം ഗോപൻ തുടങ്ങിയവർ സംസാരിച്ചു.