school
വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനങ്ങൾക്ക് മൊബൈൽ ഫോൺ ചലഞ്ചിലൂടെ തെന്മല ഗ്രാമ പഞ്ചായത്ത് സ്വരൂപിച്ച് ഫോണുകൾ ഇടമൺ യു.പി..സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ വിതരണം ചെയ്യുന്നു. വൈസ് പ്രസിഡൻറ് സജികുമാരി സുഗതൻ, പ്രഥമാദ്ധ്യാപിക ആർ.അനിത, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബ തുടങ്ങിയവർ സമീപം.

പുനലൂർ: ഓൺലൈൻ പഠനങ്ങൾക്കായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് തെന്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുമനസുകളിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലൂടെ സ്വരൂപിച്ച സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഇടമൺ യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം പഞ്ചായത്ത് പ്രസിഡന്റും ഉറുകുന്ന് റൂറൽ സഹരണ സംഘം പ്രസിഡന്റുമായ കെ.ശശിധരൻ നിർവഹിച്ചു. ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോൺ നൽകാനുണ്ടെന്നും അത് ഉടൻ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ചന്ദ്രബാബു അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.എ.അനീഷ്, എസ്.ആർ.ഷീബ, വാർഡ് അംഗം വിജയശ്രീ ബാബു, സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.അനിത, സ്റ്റാഫ് സെക്രട്ടറി വി.ആശ തുടങ്ങിയവർ സംസാരിച്ചു.