ckp-vilasam
പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും കൊല്ലം ഫ്രണ്ട്സ് ഓൺ റെയിൽസിന്റെയും ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം കടവൂർ ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും കൊല്ലം ഫ്രണ്ട്സ് ഓൺ റെയിൽസിന്റെയും ആഭിമുഖ്യത്തിൽ കടവൂർ ഡിവിഷനിൽ പഠനോപകരണ വിതരണം നടന്നു. ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്തു. സതീഷ് സദ്മം അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ ജെ. ലിയോൺസ്, അരുൺ, ഗ്രന്ഥശാലാ സെക്രട്ടറി സി.വി. അജിത്ത്കുമാർ, ഹസൻകുഞ്ഞ്, കെ.ബി. മനോജ്, കെ.പി. സുധാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.