കുന്നിക്കോട് : കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു) സി.ഐ.ടി.യു കുന്നിക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സഹകരണ ജീവനക്കാരുടെ പി.എഫ് പലിശ ഏകപക്ഷീയമായ രീതിയിൽ രണ്ട് ശതമാനം കുറയ്ക്കുകയും ഇ.പി.എഫിൽ ജീവനക്കാരെ ഉൾപ്പെടുത്താത്തതിലും സഹകരണ പ്രസ്ഥാനങ്ങളെ പുതിയ നിയമം മൂലം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് കുന്നിക്കോട് കേരള ബാങ്ക് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരം കൊല്ലം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ കുന്നിക്കോട് ഏരിയാ സെക്രട്ടറി എ.വഹാബ് ഉദ്ഘാടനം ചെയ്തു. സജീർ അദ്ധ്യക്ഷത വഹിച്ചു. അഖിൽ, മുഹമ്മദ് അനീസ്, നൗഷാദ്, ഖുറൈഷിയ, ജയ എന്നിവർ സംസാരിച്ചു.