v
പാലത്തിൽ കണ്ടെത്തിയ ബൈക്ക്

പത്തനാപുരം: പട്ടാഴി ഇടക്കടവ് പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥൻ കല്ലടയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസും ആറ്റിൽ തെരച്ചിൽ നടത്തി. പട്ടാഴി വടക്കേക്കര മാലൂർ സ്വദേശി സുരേഷ്‌കുമാറിന്റെ ബൈക്കാണ് ഞായറാഴ്ച രാവിലെ അഞ്ചരയോടെ പാലത്തിൽ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി ബൈക്ക് പരിശോധിച്ചു. ബൈക്കിൽ നിന്ന് ഉടമസ്ഥന്റെ തിരിച്ചറിയൽ രേഖകളും പേഴ്‌സും സമീപത്തുനിന്ന് ചെരുപ്പും കണ്ടെത്തി. കൊല്ലത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് സുരേഷ് കുമാർ പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. അഗ്‌നിരക്ഷാസേനയും കൊല്ലത്തുനിന്നെത്തിയ സ്‌കൂബാ ടീമും ഇന്നലെ വൈകിട്ട് അഞ്ചരവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തെരച്ചിൽ പുനരാരംഭിക്കും.