phot
ചാലിയക്കര-മാമ്പഴത്തറ പാതയോരത്ത് പട്ടാപ്പകൽ ഇറങ്ങിയ കാട്ടാന

പുനലൂർ: ചാലിയക്കര- മമ്പഴത്തറ പാതയോരത്ത് പട്ടാപ്പകൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാന ചെറുതന്നൂർ മംഗലത്ത് വീട്ടിൽ ഷിജുവിന്റെ പുരയിടത്തിലെ വാഴ,തെങ്ങ്, അടയ്ക്ക തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. പകൽ സമയത്ത് നാട്ടിലിറങ്ങുന്ന ആനകൾ വിനോദ സഞ്ചാരികൾക്ക് പുറമെ വാഹന യാത്രക്കാർക്കും കടുത്ത ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഉപ്പുകുഴി പാറവള്ളിച്ചാലിലാണ് കാട്ടനയും കാട്ടു പന്നിയും ഇറങ്ങിയത്. പാതയോരത്തെത്തിയ വന്യ മൃഗങ്ങളെ കണ്ട ഇരു ചക്രവാഹന യാത്രക്കാർ ഭയന്ന് പോകുകയായിരുന്നു. ജനവാസമേഖലയായ മാമ്പഴത്തറയിൽ നിന്ന് ചാലിയക്കര വഴി പുനലൂരിൽ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും കാട്ടാനകളെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയാണ്. വനാതിർത്തിയോട് ചേർന്ന ഉപ്പുകുഴി, ചെറുകടവ്, ഓലപ്പാറ, ചെറുതന്നൂർ തുടങ്ങിയ ജനവാസ മേഖലിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് .