കൊല്ലം: അഞ്ചൽ അയിലറ കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ലെനു ജമാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ .സജിമോൻ അദ്ധ്യക്ഷനായി. കവയിത്രിയും അദ്ധ്യാപികയും മോട്ടിവേഷണൽ സ്പീക്കറുമായ രശ്മി രാജ് മുഖ്യപ്രഭാഷണം നടത്തി. ടി.മനോജ് കുമാർ സ്വാഗതവും പി. വിഷ്ണു ,​ അനുരാജ് എന്നിവർ ആശംസയും പി .പ്രജിത്ത് നന്ദിയും പറഞ്ഞു.