പോരുവഴി: കേന്ദ്രസർക്കാരിന്റ നിയന്ത്രണത്തിലുള്ള 44 സ്ഥാപനങ്ങൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിൽക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ശാസ്താം നടയിൽ അമ്പലത്തും ഭാഗം പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്.ശിവൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം പി.എം.സോമ രാജൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ നേതാവ് പോരുവഴി പഞ്ചായ ത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, സി.ഐ.ടി.യു. ഏരിയ കമ്മിറ്റിയംഗം കെ. രമണൻ,​ കെ.രാമകൃഷ്ണപിള്ള, കെ. സോമൻ, പി.കെ. ലിനു ,അജയകുമാർ, ഹരികൃഷ്ണൻ, പഞ്ചായത് മെമ്പർ ഫിലിപ്പ്, മഹേശൻ എന്നിവർ പങ്കെടുത്തു.