കൊട്ടാരക്കര: കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ പൂവറ്റൂരിൽ നടത്തിയ ധർണ സി.പി.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയംഗം പി.ടി. ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് ജി.സോമശേഖരൻനായർ അദ്ധ്യക്ഷനായി. എൻ. മോഹനൻ, സജി, ശ്രീകുമാർ എന്നിവർ സംസാരിച്ചു.