ambulance
ബൈപ്പാസിൽ അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞ ആംബുലൻസ്

 അപകടം രോഗിയുമായി പോകുമ്പോൾ

കൊല്ലം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞു. രോഗിയും ഡ്രൈവറും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 4ന് ബൈപ്പാസിൽ മങ്ങാട് പാലത്തിന് സമീപത്തായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് മങ്ങാട് പാലം ഇറങ്ങി വരുന്നതിനിടെ എതിരെവന്ന കാർ പെട്ടെന്ന് വെട്ടിതിരിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ആംബുലൻസ് തകരാറിലായതിനെ തുടർന്ന് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയുമായി തിരുവനന്തപുരത്തേക്ക് പോയത്. കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.